പാറമ്പുഴ : നട്ടാശ്ശേരി വിഷ്ണുമംഗലം ക്രോധവത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി ജൂലൈ 24 വ്യാഴാഴ്ച നടക്കും. ക്ഷേത്രത്തിൽ മീനച്ചിലാറിന്റെ തീരത്ത് ക്ഷേത്ര കടവിൽ വിശാലമായ പന്തൽ ഉൾപ്പെടെ വാവുബലി കർമങ്ങൾ ചെയ്യാൻ ഉള്ള സൗകര്യങ്ങൾ പൂർത്തിയായി. ജൂലൈ 24ന് രാവിലെ 5 മണി മുതൽ ബലിതർപ്പണം ആരംഭിക്കും.
Advertisements