നാഷണൽ എക്സ് സർവ്വീസ് മെൻ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ജില്ലാ വനിതാ വിഭാഗം സംഘടിപ്പിച്ച ‘ഭവന സന്ദർശനം 2023’ അഞ്ജുഷ.വി ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : ഭടന്മാർക്കൊപ്പം ആശ്രിതരും പൊതു പ്രശ്നങ്ങളിൽ ഇടപെട്ട് സജീവ സാന്നിദ്ധ്യം അറിയിക്കുന്നത് ഏറെ മാതൃകാപരമാണെന്ന് അസി. പ്രൊഫ. അഞ്ജുഷ.വി പറഞ്ഞു. നാഷണൽ എക്സ് സർവ്വീസ് മെൻ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ജില്ലാ വനിതാ വിഭാഗം സംഘടിപ്പിച്ച ‘ഭവന സന്ദർശനം 2023’ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

Advertisements

പ്രായാധിക്യം, രോഗാവസ്ഥ തുടങ്ങിയവ കാരണം കിടപ്പുരോഗികളെ വീടുകളിൽ എത്തി സന്ദർശനം നടത്തുന്ന പദ്ധതി നടപ്പിലാക്കുന്നത് അത്തരക്കാർക്ക് ഏറെ മാനസിക ഉല്ലാസം പകരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദീർഘ കാലം രാജ്യസേവനത്തിൽ ഏർപ്പെട്ടതിനുശേഷം പൊതു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന മുൻ സൈനികർക്കൊപ്പം തോൾ ചേർന്ന് പ്രവർത്തിക്കുന്ന വനിതാ ഫോറം ഭാരവാഹികൾ ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നും അവർ പറഞ്ഞു. കൺവീനർ പി പാറുക്കുട്ടിയമ്മ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷീല മാത്യു, ശാന്തമ്മ പി.റ്റി, ജെറീന പി എബ്രഹാം, രാധമ്മ കെ എം, ജലീല പി എബ്രഹാം, സിന്ധു തുളസി, മറിയാമ്മ എബ്രഹാം എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles