നാഷണൽ എൻ.ജി.ഒ കോൺഫഡറേഷന്റെയും യുവരശ്മി ആട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബിന്റെയും സാമൂഹ്യ സംരംഭകത്വ വികസന പരിപാടി ഇന്ന്

കോട്ടയം: കുറിച്ചി സചിവോത്തമപുരം യുവരശ്മി ആർട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബിന്റെയും നാഷണൽ എൻ.ജി.ഒ കോൺഫേഡറേഷന്റെയും നേതൃത്വത്തിലുള്ള സാമൂഹ്യ സംരംഭകത്വ വികസന പരിപാടിയും തയ്യൽമെഷീൻ , ലാപ്പ്‌ടോപ്പ് വിതരണം സെപ്റ്റംബർ 21 വ്യാഴാഴ്ച രാവിലെ 11.30 ന് സചിവോത്തമപുരം അയ്യങ്കാളി സ്മാരക ഹാളിൽ നടക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. യുവരശ്മി പ്രസിഡന്റ് കെ.ഡി സുഗതൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് ലാപ്‌ടോപ്പ് വിതരണം ചെയ്യും. എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് മാത്യു ടി.എം പദ്ധതി വിശദീകരണം നടത്തും. കുറിച്ചി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ ഷാജി, കോൺഫഡറേഷൻ സ്റ്റേറ്റ് കോ ഓർഡിനേറ്റർ നിഷ സ്‌നേഹക്കൂട്, കുറിച്ചി പഞ്ചായത്തംഗം പ്രശാന്ത് മനന്താനം, പഞ്ചായത്തംഗം പി.ജി ഷീനാമോൾ എന്നിവർ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles