ദേശീയപാത രാമനാട്ടുകര – വളാഞ്ചേരി റീച്ചില്‍ വിള്ളൽ : ഗതാഗതം നിരോധിച്ചു

കോഴിക്കോട്: ദേശീയപാത രാമനാട്ടുകര – വളാഞ്ചേരി റീച്ചില്‍ വിള്ളല്‍ വീണതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. മലപ്പുറം കാക്കഞ്ചേരി ഭാഗത്താണ് ഇരുപത്തഞ്ച് മീറ്ററോളം റോഡ് വിണ്ടു കീറിയത്.ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍വീസ് റോഡ് വഴിയാണ് വാഹനങ്ങള്‍ പോകുന്നത്. ഇതേ റീച്ചിലെ കുരിയാട്, തലപ്പാ, മമ്മാലിപ്പടി എന്നിവിടങ്ങളിലെ നിര്‍മാണ അശാസ്ത്രീയതകള്‍ക്കെതിരെ നാട്ടുകാർ രംഗത്തുവന്നിരുന്നു.

Advertisements

ഇതിനിടെയാണ് കാക്കഞ്ചേരി ഭാഗത്ത് വൻ വിള്ളല്‍ രൂപപ്പെട്ടത്. അശാസ്ത്രീയമായി റോഡ് നിർമിച്ചവർക്കെതിരെ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Hot Topics

Related Articles