നാഷണൽ സാമ്പിൾ സർവേ ഓഫിസ് ഇൻറർ കോളേജ് ക്വിസ് കോമ്പറ്റീഷൻ നടത്തി: ബി സി എം കോളേജിന് ഒന്നാം സ്ഥാനം

കോട്ടയം : നാഷണൽ സാമ്പിൾ സർവേയുടെ 75 അം വാർഷികത്തോടനുബന്ധിച്ച് INFOSTAT 2K25 കോട്ടയം നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ നേതൃത്വത്തിൽ ബിസിഎം കോളേജിൽ നടന്നു. ഡോ. സ്റ്റെഫി തോമസ് , സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി, ബി സി എം കോളേജ് കോട്ടയം സ്വാഗതപ്രസംഗം നടത്തി.
ബി സി എം കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് കെ വി അധ്യക്ഷത വഹിച്ച ചടങ്ങ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കൊല്ലം ഓഫീസിന്റെ അസിസ്റ്റൻറ് ഡയറക്ടർ ജോമോൻ കുഞ്ചറക്കാട്ട്, ഐ എസ് എസ് ഉദ്ഘാടനം നിർവഹിച്ചു.

Advertisements

മുഖ്യപ്രഭാഷണം ഡോ. കെ കെ ജോസ്, ഡയറക്ടർ സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, മഹാത്മാഗാന്ധി സർവ്വകലാശാല. ശ്രീമതി ശ്രീലേഖ പി ആർ , ഡെപ്യൂട്ടി ഡയറക്ടർ ജില്ലാ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കോട്ടയം ആശംസ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കോട്ടയം ഓഫീസിന്റെ എസ് ആർ ഒ ഇൻ ചാർജ് ശ്രീ ബിജോ ജോസഫ്, ജൂനിയർ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ ശ്രീകാന്ത് സിപി എന്നിവരുടെ നേതൃത്വത്തിൽ ടെക്നിക്കൽ സെക്ഷൻ നടന്നു

ഉച്ചകഴിഞ്ഞ് നടന്ന ഇൻറർ കോളേജ് ക്വിസ് കോമ്പറ്റീഷനിൽ ബി സി എം കോളേജ് കോട്ടയം, കെ ഇ കോളേജ് മാന്നാനം, ദേവമാതാ കോളേജ് കുറവിലങ്ങാട് യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി. ബിസിഎം കോളേജ് കോട്ടയം ബർസാർ ഫാദർ ഫില്‍മോന്‍ കളത്തറ വിജയികൾക്ക് സമ്മാനദാനം നടത്തി.

Hot Topics

Related Articles