കടുത്തുരുത്തി : വടുകുന്നപ്പുഴ വിമുക്തഭട ഭവനിൽ വച്ചു നടന്ന യോഗത്തിൽ മുളക്കുളം യൂണിറ്റ് പ്രസിഡന്റ് ക്യാപ്റ്റൻ വി എം പൗലോസിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ജി ഐസക്ക് സ്വാഗതം പറഞ്ഞു. രാവിലെ ആരംഭിച്ചയോഗത്തിൽ പൂക്കളം, കുട്ടികളുടെയും മുതിർന്നവരുടെയും, കുടുംബാംഗങ്ങളുടെയും, കലാമത്സരങ്ങൾ, തമ്പോല,തുടങ്ങിയ മത്സരങ്ങളും നടന്നു. വയനാട് ദുരിതബാധിതർക്ക് അനുശോചനം അർപ്പിച്ചു കൊണ്ട് തുടങ്ങിയ ചടങ്ങിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സ്ത്രീകൾ അടക്കമുള്ള 25 ഓളം സൈനികരെ, കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ മധു പൊന്നാട അണിയിച്ചും പതക്കം നൽകിയും ആദരിച്ചു.
തോമസ് ചെറിയാൻ ഉൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങൾ ആശംസകൾ അർപ്പിച്ചു, കാർഗിൽ യുദ്ധത്തിൽ നേരിടേണ്ടിവന്ന അനുഭവങ്ങളും, സ്വന്തം രാജ്യത്തിനുവേണ്ടി മൈനസ് ഡിഗ്രിയിൽ താഴെയുള്ള കൊടും തണുപ്പിൽ അവർക്കും നേരിടേണ്ടി വന്ന അവസ്ഥകൾ കുടുംബാംഗങ്ങളുടെ മുന്നിൽ സംസാരിച്ചു. കലാ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാന വിതരണവും, ഓണസദ്യയും നടന്നു. ദേശീയ ഗാനത്തോട് കൂടി സമ്മേളനം പരിയവസാനിച്ചു.