സ്വാതന്ത്ര്യ ദിനത്തിൽ സൈനികർക്കും വിമുക്ത ഭടന്മാർക്കും പ്രത്യേക ഓഫറുമായി കോടിമത കർജീൻ റസ്റ്ററന്റ്. സൈനികർക്കും വിമുക്ത ഭടന്മാർക്കുമായി 10 ശതമാനം ഡിസ്‌ക്കൗണ്ട് ഓഫറാണ് കോടിമത കാർജീൻ റസ്റ്ററന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്രദിനാഘോഷടത്തിന്റെ ഭാഗമായി ആഗസ്റ്റ് 11 മുതൽ 15 വരെ കർജീനിൽ നിന്നും ഭക്ഷണം കഴിക്കുന്ന വിമുക്തഭടന്മാർക്കും സൈനികർക്കുമാണ് ഈ ഓഫർ ലഭിക്കുക. ഇന്ത്യൻ സേനയുടെ ഭാഗമായി പ്രവർത്തിച്ചവർക്കും, സേനയിൽ നിന്നും വിരമിച്ചവർക്കുമായാണ് ഈ ഓഫർ നൽകുക. കർജീനിൽ നേരിട്ടെത്തി ഭക്ഷണം കഴിക്കുന്നവർ ഐഡികാർഡ് കൂടി ഒപ്പം കരുതണമെന്നും ഹോട്ടൽ അധികൃതർ അറിയിച്ചു. ഇത് കൂടാതെയാണ് സ്വാതന്ത്ര്യ ദിനത്തിൽ ആഘോഷങ്ങൾക്ക് കൊഴുപ്പ് പകരാൻ ആലപ്പുഴ ഗോൾഡൻ ബീറ്റ്‌സിന്റെ ലൈവ് മ്യൂസിക് അരങ്ങേറുക. സിംഫണി ഓഫ് ഫ്രീഡം, യൂണിറ്റി ടെസ്റ്റ് ആന്റ് സെലിബ്രേഷൻ എന്ന പേരിലാണ് ഇവിടെ സംഗീത നിശ അരങ്ങിലെത്തുക.

