മുണ്ടക്കയം : നാഷണൽ ഹെറാൾഡ് കേസിന്റെ കെട്ടിച്ചമച്ച വസ്തുതകളുടെ പേരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും സോണിയഗാന്ധിയെയും രാഹുൽഗാന്ധിയെയും വേട്ടയാടുന്ന മോഡി സർക്കാരിന്റെ പ്രധികാര രാഷ്ട്രീയത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മുണ്ടക്കയം ബ്ലോക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വതിൽ മുണ്ടക്കയം ടിബി ജംഗ്ക്ഷനിൽ നിന്ന് പോസ്റ്റ് ഓഫീസ് പടിക്കലേക്ക് മാർച്ചും ധർണയും നടത്തി. ബ്ലോക്ക്പ്രസിഡന്റ് റോയ് കപ്പലുമാക്കൽ അധ്യക്ഷത വഹിച്ചു. ധർണ്ണ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പി ഏ സലിം ഉദ്ഘാടനം ചെയ്തു. പ്രകാശ് പുളിക്കൻ മോഹൻദാസ് പഴുമല എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റുമാരായ നൗഷാദ് ഇല്ലിക്കൽ ടി വി ജോസഫ്, ടി എം ഹനീഫസജി കൊട്ടാരം എന്നിവർ നേതൃത്വം നൽകി.