കോട്ടയം : ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ഗാന്ധി സ്ക്വയറിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനം നടന്നു.. ഡി കെ ടി എഫ് ജില്ലാ അധ്യക്ഷൻ പി കെ ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി ജനറൽ സെക്രട്ടറിയും, മുൻ നഗരസഭ ചെയർമാനുമായ എംപി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.. ഡി കെ ടി എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സുധാകരൻ നായർ കോൺഗ്രസ് നേതാക്കൾ ആയ നന്ത്യാട് ബഷീർ, വി കെ അനിൽകുമാർ, ജിജിമോൻ, അനിയൻ ഫിലിപ്പ്, രഞ്ജിത്ത് ജോർജ്, രഞ്ജിത വാധ്യാർ, ജോസ് നെടുംകുന്നം തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിച്ചു.
Advertisements