ജുലൈ 9 ന് ദേശീയ പണിമുടക്ക് ! കേരളത്തിൽ ഹർത്താലാകുമോ ? കടകളടച്ചും യാത്ര ഒഴിവാക്കിയും പണിമുടക്കില്‍ എല്ലാവരും സഹകരിക്കണമെന്നു സംയുക്ത സമരസമിതി

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ തൊഴിലാളി സംഘടനകള്‍ ജുലൈ 9 ന് പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് കേരളത്തില്‍ സംമ്പൂർണ്ണമായേക്കും.കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുകയെന്ന മുദ്രാവാക്യം ഉയർത്തിയാണ് കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisements

പണിമുടക്കുന്ന സംഘടനകള്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എട്ടിന്‌ അർധരാത്രി മുതല്‍ ഒമ്ബതിന്‌ അർധരാത്രിവരെ 24 മണിക്കൂറാണ്‌ പണിമുടക്ക്‌. സി ഐ ടി യു, ഐ എൻ ടി യു സി, എ ഐ ടി യു സി, എല്‍ പി എഫ്‌, യു ടി യു സി, എച്ച്‌ എം എസ്‌, സേവ, ടി യു സി ഐ, എൻ എല്‍ സി, ടി യു സി സി, ജെ എല്‍ യു, എൻ എല്‍ യു, കെ ടി യു സി എസ്‌, കെ ടി യു സി എം, ഐ എൻ എല്‍ സി, എൻ ടി യു ഐ, എച്ച്‌ എം കെ പി തുടങ്ങിയ സംഘടനകള്‍ എല്ലാം തന്നെ പണിമുടക്കില്‍ പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ചയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് ദിനത്തില്‍ തിരുവനന്തപുരത്ത് രാജ്ഭവനുമുന്നിലും ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നിലും പ്രതിഷേധ കൂട്ടായ്മകളും പ്രകടനങ്ങളും നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ട്രേഡ് യൂണിയന്‍ അറിയിച്ചു.

കേരളത്തെ ബാധിക്കുമോ?

കേരളത്തിലെ പ്രബല സംഘടനകളെല്ലാം പണിമുടക്കില്‍ ഭാഗമാകുന്നതിനാല്‍ ജനജീവിതം സ്തംഭിക്കാനാണ് കൂടുതല്‍ സാധ്യത. അവശ്യ സർവീസുകള്‍, പാല്‍, പത്രവിതരണം എന്നിവയെ മാത്രമാണ് പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ബസ്, ഓട്ടോ റിക്ഷ, മറ്റ് ടാക്സി സർവ്വീസ്, കടകള്‍ തുടങ്ങിയവയെ സമരം കാര്യമായ രീതിയില്‍ തന്നെ ബാധിച്ചേക്കും. സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനവും അന്നേ ദിവസം വലിയ തോതില്‍ തടസ്സപ്പെടും. കടകളടച്ചും യാത്ര ഒഴിവാക്കിയും പണിമുടക്കില്‍ എല്ലാവരും സഹകരിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെടുന്നു. വാണിജ്യ വ്യാപാര വ്യവസായ മേഖലകള്‍ കൂടാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, ടെലികോം തുടങ്ങിയ മേഖലകളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.

സമരക്കാരുടെ ആവശ്യങ്ങള്‍

എല്ലാ അസംഘടിത – കരാർ തൊഴിലാളികള്‍ക്കും, സ്കീം വർക്കർമാർക്കും പ്രതിമാസം 26000 രൂപ വേതനം നിശ്ചയിക്കുക എന്നത് ഉള്‍പ്പെടെ 17 മുദ്രാവാക്യങ്ങള്‍ ഉയർത്തിയാണ് 2025 ജൂലായ് 09 ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി ദേശീയ പണിമുടക്ക് സംഘടിപ്പിക്കുന്നത്. സ്‌കീം വർക്കർമാർ തൊഴിലാളികളായി അംഗീകരിക്കണമെന്നും, എല്ലാ അസംഘടിത – കരാർ തൊഴിലാളികള്‍ക്കും, സ്കീം വർക്കർമാർക്കും പ്രതിമാസം 26000 രൂപ വേതനം നിശ്ചയിക്കണമെന്നും ആവശ്യം സംഘടനകള്‍ കേന്ദ്ര സർക്കാറിന് മുന്നില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആവശ്യം നിരാകരിക്കുക മാത്രമല്ല വിവിധ പദ്ധതികളിലെ തൊഴിലാളികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്ബത്തിക ആനുകൂല്യം പോലും നല്‍കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. കൂടാതെ സ്കീം വർക്കേഴ്സിന് അനുവദിക്കുന്ന തുകയിലും കേന്ദ്ര സർക്കാർ ഓരോ ബജറ്റിലും വലിയ കുറവാണ് വരുത്തിയിരിക്കുന്നത്.

കോർപ്പറേറ്റ് അനുകൂല തീരുമാനങ്ങളാണ് തൊഴില്‍ നിയമഭേദഗതിയില്‍ ഉള്ളത്. 500 തൊഴിലാളികള്‍ താഴെയുള്ള സ്ഥാപനങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യമില്ല,, 250 തൊഴിലാളികളില്‍ താഴെയുള്ള സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള ഉദ്യോഗസ്ഥരെ നിയമിക്കേണ്ടത് ഇല്ല, 100 തൊഴിലാളികള്‍ താഴെയുള്ള സ്ഥാപനത്തില്‍ കാന്റീൻ ആവശ്യമില്ലെന്നും, 50 സ്ത്രീ തൊഴിലാളികള്‍ താഴെയുള്ള സ്ഥാപനങ്ങളില്‍ ശിശു സംരക്ഷണാലയം ആവശ്യമില്ല, 50 തൊഴിലാളികള്‍ താഴെയുള്ള സ്ഥാപനങ്ങളില്‍ വിശ്രമ മുറിയോ ഭക്ഷണമുറിയോ ആവശ്യമില്ലെന്നും പുതിയ നിയമത്തില്‍ പറയുന്നു. തൊഴിലിടത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിച്ച്‌ തൊഴിലുടമകള്‍ക്ക് യഥേഷ്ടം തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള പുതിയ കാടത്ത നിയമങ്ങള്‍ കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു.

Hot Topics

Related Articles