കുറവിലങ്ങാട് : യൂത്ത് കോൺഗ്രസ് സ്ഥാപക ദിനമായ ക്വിറ്റ് ഇന്ത്യ ദിനത്തിൽ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിറ്റ് ഇന്ത്യ ദിനാചാരണപ്രതിജ്ഞയും യുവജന സംഗമവുംഎൻ സി പി സംസ്ഥാന സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു.
എൻ വൈ സി സംസ്ഥാന ജനറൽ സെക്രട്ടറി ജിജിത്തു മയിലാക്കൽപ്രതിജ്ഞ വാചകംചൊല്ലിക്കൊടുത്തു. എൻ വൈ സി ബ്ലോക്ക് പ്രസിഡന്റ് ബിപിൻ.ടി.ആനശേരിൽ അധ്യക്ഷതവഹിച്ചു.എൻ സി പി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കാണക്കാരി അരവിന്ദക്ഷൻ മുഖ്യ പ്രഭാഷണംനടത്തി.ജില്ലാ ജനറൽ സെക്രട്ടറി ബിനീഷ് രവി, ബ്ലോക്ക് പ്രസിഡന്റ്‌ജെയ്സൺ കൊല്ലപ്പള്ളി,ജോർജ് മഡോണ തുടങ്ങിയവർ പ്രസംഗിച്ചു.എൻ വൈ സി ജില്ലാ ജനറൽ സെക്രട്ടറീഎസ്. അനന്ത കൃഷ്ണൻ സ്വാഗതവും ബ്ലോക്ക് ജനറൽ സെക്രട്ടറി സോമി സണ്ണി കൃതജ്ഞതയുംപഞ്ഞു.