കോട്ടയം : എല്ലാവീട്ടിലും ദേശീയ പതാക എത്തിക്കുന്നതിന്റെ ഭാഗമായി ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സ്റ്റാൾ ആരംഭിച്ചു. സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായണൻ നമ്പൂതിരിയും ജില്ലാ പ്രസിഡന്റ് ലിജിൻ ലാലും ചേർന്ന് എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന അധ്യക്ഷൻ പി എസ് പ്രസാദിന് ദേശിയ പതാക നൽകി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം അധ്യക്ഷത വഹിച്ച യോഗത്തിൽ
ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ് കെ പി ഭുവനേഷ്, ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ,യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരി, കെ ശങ്കരൻ, സുമേഷ് സി കെ, പി സ് ഉണ്ണി,സുധ ഗോപി, നിഷാദ് പി എസ്, ജതീഷ് കൊടപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.