രാജ്യത്തെ ദേശീയ പാതകൾ അടിമുടി മാറുന്നു; പെട്രോൾ പമ്പുകളിൽ ഡോർമെറ്ററി വരുന്നു

ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിൽ വമ്ബൻ മാറ്റത്തിന് കളമൊരുങ്ങുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ഹംസഫർ പദ്ധതിയുടെ ഭാഗമായി മുഖം മിനുക്കാൻ ഒരുങ്ങുകയാണ് ദേശീയപാതകൾ. ദേശീയ പാതകൾ കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കുക, എല്ലാവർക്കും സുഗമമായി സുരക്ഷിതമായി ഹൈവേകൾ ഉപയോഗിക്കാൻ സാധിക്കുക തുടങ്ങിയവ ഉറപ്പാക്കുകയാണ് നയത്തിന്റെ ഉദ്ദേശം. ഹംസഫർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് ദേശീയപാതകളുടെ മുഖംമിനുക്കൽ മാത്രമല്ല മറിച്ച് മൊത്തം ശൃംഖലയുടെ നവീകരണമാണ്.

Advertisements

പദ്ധതിയുടെ ഭാഗമായി കൃത്യമായ ഇടവേളകളിൽ ദേശീയ പാതകളിൽ ശുചിത്വമുള്ള ടോയ്‌ലെറ്റുകൾ സ്ഥാപിക്കും. ഇവ നന്നായി പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നതാണ് നയത്തിന്റെ പ്രത്യേകത. ഇത്തരത്തിൽ സ്ഥാപിക്കുന്ന ടോയ്‌ലെറ്റുകൾ ഭിന്നശേഷി സൗഹൃദമാക്കും. കൃത്യമായ ഇടവേളകളിൽ ഹൈവേകളിൽ ഭക്ഷണശാലകളും ഫുഡ് കോർട്ടുകളും സ്ഥാപിക്കും. യാത്രക്കാർക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൈവേകളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയെന്നതാണ് മറ്റൊരു നീക്കം. പരിസ്ഥിതി സൗഹൃദ യാത്രകൾ കൂടുതൽ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. പെട്രോൾ പമ്ബുകളിലും വിശ്രമകേന്ദ്രങ്ങളിലും മതിയായ പാർക്കിംഗ് സൗകര്യങ്ങൾ സ്ഥാപിക്കും. അതോടൊപ്പം തന്നെ അപകടങ്ങൾ കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കൂടുതൽ വിശ്രമ മുറികളുടെ ഒരു ശൃംഖല തന്നെ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

ട്രക്ക് ഡ്രൈവർമാർക്കും ദീർഘദൂര യാത്രകളിൽ വിശ്രമം ആവശ്യമുള്ളവർക്കും ഹ്രസ്വകാല താമസസൗകര്യം നൽകുന്നതിനായി പെട്രോൾ പമ്ബുകളിൽ ഡോർമിറ്ററികൾ ആരംഭിക്കും. ദേശീയപാതകൾ വഴിയുള്ള യാത്ര കൂടുതൽ സുരക്ഷിതവും ഒപ്പം മനോഹരമായ അനുഭവമാക്കി മാറ്റുക എന്നതുമാണ് ലക്ഷ്യമിടുന്നത്.

Hot Topics

Related Articles