കോട്ടയം: പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്കായി സ്റ്റെഫെന്റോടു കൂടി വിവിധ പരിശീലന പരിപാടികൾ നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള പട്ടികജാതി/ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട പ്ലസ് ടുവോ അതിൽക്കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ളതും 2021-2022, 2022-2023, 2023-2024 കാലയളവിൽ പ്ലസ്്ടു വിദ്യഭ്യാസ യോഗ്യത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ചേർത്തിട്ടുള്ളതുമായ പതിനെട്ടിനും 30 വയസിനും മധ്യേ പ്രായമുള്ള, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി വരുന്നതുമായ ഉദ്യോഗാർഥികൾ നേരിട്ടോ ഫോൺ മുഖേനയോ ചങ്ങനാശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. അവസാനതീയതി മേയ് 24. ഫോൺ – 0481-2422173