രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ മറികടന്നു ; ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം 1000 പുരുഷന്‍മാര്‍ക്ക് 1020 സ്ത്രീകള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതത്തിന്റെ പുതിയ കണക്കുകള്‍ പുറത്ത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ദേശീയ കുടുംബ ആരോഗ്യ സര്‍വേയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാള്‍ കൂടുതൽ.

Advertisements

ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം 1000 പുരുഷന്‍മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നതാണ് പുതിയ സ്ത്രീ-പുരുഷ അനുപാതം. നവംബര്‍ 24 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നാഷണല്‍ ഫാമിലി ആന്‍ഡ് ഹെല്‍ത്ത് സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയ കുടുംബ ആരോഗ്യ സര്‍വേയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടത്തിയ സര്‍വേയുടെ കണക്കുകളാണ് കേന്ദ്രം പുറത്തുവിട്ടത്. ഏറ്റവും കുറവ് പ്രത്യുല്‍പ്പാദന നിരക്ക് ഛണ്ഡിഗഢിലാണ്

ഇന്ത്യയില്‍ ഒരു സ്ത്രീക്കു ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം രണ്ടായി കുറഞ്ഞു. 2.2 ആയിരുന്നു 2015-16 കാലയളവിലെ ദേശീയ പ്രത്യുല്‍പാദന നിരക്ക്. രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരുടെ എണ്ണത്തെയും മറികടന്നു.

Hot Topics

Related Articles