പത്തനംതിട്ട കോന്നിയിൽ ഭീതി നിറച്ച് കടുവാ ചിലന്തി ; ഉഗ്ര വിഷമുള്ള ചിലന്തിയുടെ സാന്നിധ്യത്തിൽ ആശങ്കയിലായി പ്രദേശ വാസികൾ

കോന്നി: മലയോര പ്രദേശങ്ങളില്‍ ഭീതി നിറച്ച് കടുവാ ചിലന്തി. തണ്ണിത്തോട്ടിലാണ് കടുവ ചിലന്തിയുടെ സാന്നിധ്യം കണ്ടെത്തിയത്. എലിമുള്ളുംപ്ലാക്കല്‍ കുളത്തുങ്കല്‍ ഷൈലജന്റെ വീട്ടിലാണ്‌ ഉഗ്ര വിഷമുള്ള കടുവാ ചിലന്തിയെ കണ്ടെത്തിയത്‌. ഉഗ്ര വിഷമുള്ള ചിലന്തിയുടെ സാന്നിധ്യം പ്രദേശത്ത് ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

Advertisements

മൂര്‍ഖന്‍ പാമ്പിനേക്കാള്‍ വിഷമാണ്‌ ഇത്തരം ചിലന്തികള്‍ക്ക്‌. പേര്‌ സൂചിപ്പിക്കുന്ന പോലെ തന്നെ കടുവയുടെ ശരീരത്തിലെ മഞ്ഞയും കറുപ്പും കലര്‍ന്ന വരകള്‍ ഇവയുടെ ശരീരത്തിലും ഉണ്ട്‌.ചെറിയ ജീവികളെയാണ്‌ ഇത്‌ ഭക്ഷിക്കാറുള്ളതെ ങ്കിലും സാധാരണ ചിലന്തികളെ പോലെ ഇത്‌ വല കെട്ടി ഇര പിടിക്കാറില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീണ്‌ കിടക്കുന്ന ദ്രവിച്ച തടികള്‍ക്കുള്ളിലാണ്‌ ഇതിന്റെ വാസം.പല്ലിയാണ്‌ ഇഷ്‌ട ഭക്ഷണം. ഇരകളില്‍ ആസിഡു പോലെയുള്ള ദ്രാവകം കുത്തി വെച്ച്‌ ദ്രവരൂപത്തില്‍ ആക്കിയ ശേഷം ഇരയെ വലിച്ച്‌ കുടിക്കുകയാണ്‌ ചെയ്യുന്നത്‌.

Hot Topics

Related Articles