ദേശീയപാത നിര്‍മാണത്തിന് കേരളം നല്‍കുന്നത് മികച്ച പിന്തുണ ; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ഡല്‍ഹി : ദേശീയപാത നിര്‍മാണത്തിന് കേരളം മികച്ച പിന്തുണയാണ് നല്‍കുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയില്‍ പറഞ്ഞു.ദേശീയപാത 66 നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കാൻ വന്ന ചെലവിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്ന് സമ്മതിച്ച 5748 കോടി രൂപയില്‍ 5581 കോടി രൂപ കേന്ദ്രത്തിന് കൈമാറി.

Advertisements

തിരുവനന്തപുരം–-കൊട്ടാരക്കര–-കോട്ടയം–- അങ്കമാലി, പാലക്കാട്–-കോഴിക്കോട്, കൊച്ചി– കൊല്ലം (തമിഴ്നാട് അതിര്‍ത്തി) എന്നീ മൂന്ന് ഗ്രീൻഫീല്‍ഡ് നാലു വരി ദേശീയപാത പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനമായ 4440 കോടി രൂപയും നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ദേശീയപാത 866ന്റെ ഭാഗമായ തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന്റെ ഭൂമി ചെലവിന്റെ 50 ശതമാനം സംസ്ഥാനം വഹിക്കുമെന്നും ജോണ്‍ ബ്രിട്ടാസിനെ മന്ത്രി അറിയിച്ചു. സംസ്ഥാന ജിഎസ്ടിയില്‍നിന്നും റോയല്‍റ്റിയില്‍ നിന്നും ഇതിന്റെ നിര്‍മാണ പ്രവത്തനങ്ങളെ ഒഴിവാക്കാനും കേരളം തീരുമാനിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറണാകുളം ബൈപാസ്, കൊല്ലം– -ചെങ്കോട്ട പാതകളുടെ ഭൂമി ചെലവിന്റെ 25 ശതമാനം വഹിക്കുന്നതില്‍നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യത്തിന്മേല്‍ തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അഞ്ചു വര്‍ഷത്തില്‍ 160 കിലോമീറ്റര്‍ ദേശീയപാത നിര്‍മാണമാണ് സംസ്ഥാനത്ത് പൂര്‍ത്തീകരിച്ചത്.

Hot Topics

Related Articles