തിരുവല്ല: പണിമുടക്കിന്റെ രണ്ടാം ദിനം വിജനമായി തിരുവല്ല. നഗരത്തില്‍ ബാങ്ക് ശാഖകള്‍, പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെ എല്ലാം അടഞ്ഞുകിടന്നു. ദ്വിദിന പണിമുടക്ക് ആദ്യ ദിനത്തേക്കാള്‍ ശക്തമായിരുന്നു രണ്ടാം ദിവസം. ജീവനക്കാര്‍ വര്‍ദ്ധിത വീര്യത്തോടെ രണ്ടാം ദിവസവും പണിമുടക്കില്‍ അണിചേര്‍ന്നു. പെട്രോള്‍, ഡീസല്‍, ഇന്ധന വിലവര്‍ദ്ധനവ്, സ്വകാര്യവല്‍ക്കരണം എല്ലാം അതിജീവിച്ച് രാജ്യത്തെ സംരക്ഷിക്കാനുതകുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് എല്ലാം മറന്ന് ഒറ്റക്കെട്ടായി തിരുവല്ലയില്‍ തൊഴിലാളികളും ജീവനക്കാരും ജനങ്ങളും അണിനിരന്നു.
രാവിലെ പ്രകടത്തോടെയാണ് നഗരത്തില്‍ പരിപാടികള്‍ തുടങ്ങിയത്. യോഗത്തില്‍ അഡ്വ.കെ ജി രജീഷ് കുമാര്‍ അധ്യഷനായി. അഡ്വ.സതീശ് ചാത്തങ്കേരി സ്വാഗതം പറഞ്ഞു. സിഐടിയു സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ജില്ലാ ട്രഷറര്‍ അഡ്വ.ആര് സനല്‍കുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ.ഫ്രാന്‍സിസ് വി ആന്റണി, അഡ്വ. ആര് മനു, അഡ്വ.രവി പ്രസാദ്, കെ ബാലചന്ദ്രന്, അഡ്വ. ജെനു മാത്യു, പി സി പുരുഷന്, ഒ ശാമുവേല്‍ ,സി എന്‍ രാജേഷ്, മധുസൂദനന് നായര്‍, പെരിങ്ങര രാധാകൃഷ്ണന്, തങ്കമണി വാസുദേവന്‍, ബെന്നി സ്കറിയ എന്നിവര്‍ സംസാരിച്ചു.ടI അജിത് കുമാര്‍, അനി കുട്ടന്, വേണു കോട്ടത്തോട് എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.