കോട്ടയം : ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് അഖിലേന്ത്യാ മഹിളാ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിള സംഗമം സംഘടിപ്പിക്കും.നാളെ നാലിന് കോട്ടയം തിരുനക്കര മൈതാനിയിൽ നടക്കുന്ന സംഗമം സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വിവിധ ഏരിയ കമ്മിറ്റികളിൽ നിന്ന് 100 കണക്കിന് വനിതകൾ യോഗത്തിൽ പങ്കെടുക്കും. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളായ പി കെ ശ്രീമതി, സി.എസ് സുജാത, സൂസൻ കോടി എന്നിവർ പങ്കെടുക്കും എന്നിവർ പങ്കെടുക്കും
Advertisements