പത്തനംതിട്ട: നാഷണല്‍ യൂത്ത് പാര്‍ലമെന്റില്‍ കേരത്തിന്റെ ശബ്ദമാവാന്‍ പത്തനംതിട്ട സ്വദേശിനി സിനി സാബു. നെഹ്‌റു യുവ കേന്ദ്ര ദേശീയ തലത്തില്‍ നടത്തുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റ് പരിപാടിയില്‍ പത്തനംതിട്ട ചിറ്റാര്‍ സ്വദേശിനി സിനി സാബു കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ സിനി സാബു സംസാരിക്കും.
പത്തനംതിട്ട ജില്ലയില്‍ നിന്നും നെഹ്‌റു യുവകേന്ദ്ര നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനവും, സ്റ്റേറ്റ് ലെവലില്‍ ഒന്നാം സ്ഥാനം നേടിയാണ് സിനി ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്.
സിനി സാബു ഇഗ്‌നോവില്‍ എംഎ ഇക്കണോമിക്‌സ് വിദ്യാര്‍ഥിനിയാണ്. പാലാ അല്‍ഫോണ്‍സാ കോളജില്‍ നിന്ന് ബിഎ പഠിച്ചു. അച്ഛന്‍, അമ്മ, അനിയത്തി, ചേച്ചി എന്നിവര്‍ അടങ്ങുന്നതാണ് കുടുംബം.