എംസി റോഡിൽ നാട്ടകം ഗവ.കോളേജിന് സമീപം റോഡിലേയ്ക്ക് മരം കടപുഴകി വീണു; എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക്

കോട്ടയം: എംസി റോഡിൽ നാട്ടകം ഗവ.കോളേജിന് സമീപം റോഡിലേയ്ക്ക് മരം കടപുഴകി വീണു. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. മരം കടപുഴകി വീണതോടെ റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. നാട്ടകം പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിന് സമീപത്ത് നിന്ന് മരമാണ് റോഡിലേയ്ക്ക് കടപുഴകി വീണത്. നാട്ടുകാർ വിവരം അറിയിച്ചതോടെ ചിങ്ങവനം പൊലീസും അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തി. തുടർന്ന് മരം വെട്ടിമാറ്റുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. എംസി റോഡിൽ ഇതോടെ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

Advertisements

Hot Topics

Related Articles