നാട്ടകം കുടിവെള്ള പദ്ധതി : പ്രതിഷേധ സായാഹ്ന ധർണ്ണ നാളെ ജനുവരി 30 ന്

കോട്ടയം : നാട്ടകം പ്രദേശത്ത് ശുദ്ധജല വിതരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാളെ ജനുവരി 30 ന് വൈകിട്ട് നാല് മുതൽ പ്രതിഷേധ സായാഹ്ന ധർണയുമായി നാട്ടകം കുടിവെള്ള പദ്ധതി ജനകീയ കർമ്മ സമിതി. ജനുവരി 30 ന് വൈകിട്ട് നാല് മുതൽ എം സി റോഡിൽ നാട്ടകം ഓവർ ഹെഡ് ടാങ്കിന് സമീപം ആണ് സമരം നടക്കുന്നത്. നാട്ടകം കുടിവെള്ള പദ്ധതി ജനകീയ കർമ്മ സമിതി പ്രസിഡൻ്റ് ജോർജ് മാത്യുവും , സെക്രട്ടറി എസ്. എസ് ഷാനവാസും നേതൃത്വം നൽകും.

Advertisements

Hot Topics

Related Articles