കോട്ടയം : അമൃത് മിഷന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെജലവിഭവ സംരക്ഷണം, ദ്രവമാലിന്യ സംസ്കരണം പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടകം സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് അംഗങ്ങൾ സപ്തദിന സഹവാസ ക്യാമ്പിനോട് അനുബന്ധിച്ച് ജലം ജീവിതം എന്ന പേരിൽ തിരുവാതുക്കൽ കവലയിൽ നാടകം അവതരിപ്പിച്ചു. ഇതിനു മുന്നോടിയായി തെളിനീരോട്ടം എന്ന പേരിൽ പദയാത്രയും ജലശപഥം എന്ന പേരിൽ പ്രതിജ്ഞയും വാട്ടർ പാർലമെൻറ് എന്നിവയും സംഘടിപ്പിക്കുകയുണ്ടായി. കൂടാതെ ജലസംരക്ഷണ സന്ദേശം ഉൾക്കൊള്ളിച്ചുള്ള ഡാംഗ്ലറുകൾ സമീപപ്രദേശത്തെ കടകളിൽപ്രദർശിപ്പിച്ചു.
Advertisements