നാട്ടകം പൊൻകുന്നത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ചുറ്റംബലം, പ്രദക്ഷിണ വഴി സമർപ്പണം 2025 ജൂലൈ ഏഴ് തിങ്കളാഴ്ച നടക്കും

കോട്ടയം: നാട്ടകം പൊൻകുന്നത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ചുറ്റംബലം, പ്രദക്ഷിണ വഴി സമർപ്പണം 2025 ജൂലൈ ഏഴ് തിങ്കളാഴ്ച നടക്കും. 1200-ഓളം വർഷം പഴക്കമുള്ള അതിപുരാതനമായ നാട്ടകം പൊൻകുന്നത്ത് കാവ് ദേവീക്ഷേത്രം. പാരമ്പര്യത്തനിമയും ആധുനിക സങ്കേതിക ജ്ഞാനവും സമന്വയിപ്പിച്ച പൂർണമായും കൃഷ്ണശില യിൽ പുതിയതായി പണികഴുപ്പിച്ച ചുറ്റംബലത്തിന്റെയും പ്രദക്ഷിണ വഴിയുടേയും സമർപ്പണമാണ് നടക്കുന്നത്. തിങ്കളാഴ്ച വെളുപ്പിന് 3 നും 4.45 നും മദ്ധ്യേയുള്ള ശുഭമുഹൂർത്വത്തിൽ ക്ഷേത്രം തന്ത്രി മുഖ്യൻ കുരുപ്പയ്ക്കാട്ട് മനയ്ക്കൽ ബ്രഹ്മ ശ്രീ നാരായ ണൻ നമ്പൂതിരി, ഭഗവതിയമ്മയും ഭക്തജനങ്ങൾക്കായി സമർപ്പിക്കും.

Advertisements

ശേഷം പ്രദക്ഷിണ വഴിയുടെ സമർപ്പണം രാവിലെ 9.30ന് ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നിർവ്വഹിക്കുന്നു. തുടർന്ന് 10.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ദേവസ്വം, സംസ്‌കാരികം തുറമുഖം വകുപ്പ് മന്ത്രീ ബഹു. വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയം എം.എൽ.എ. ക്ഷേത്രം നിർമ്മിച്ച ശിൽപികളെ ആദരിക്കുന്നു. നാരായണൻ നമ്പൂതിരി മുഖ്യസന്ദേശവും, മുഖ്യപ്രഭാഷണം അലക്സാണ്ടർ ജേക്കബ് മുൻ ഡിജിപി നിർവ്വഹിക്കുന്നു. വൈകുന്നേരം 7.00 മുതൽ കുമാരി ഗംഗാശശിധരൻ നയിക്കുന്ന ഗംഗാതരംഗം.

Hot Topics

Related Articles