കോട്ടയം: ഖത്തറിലെ ലോകകപ്പ് ആവേശം കടൽക്കടന്നെത്തിയപ്പോൾ 30 അടി ഉയരത്തിൽ നെയ്മറെ തോളേറ്റി ഫുട്ബോൾ ആരാധകർ. കോട്ടയം നാട്ടകം സിമന്റ് കവലയിലാണ് ബ്രസീൽ ഫാൻസിന്റെ നേതൃത്വത്തിൽ റോഡരികിൽ നെയ്മറുടെ കട്ടൗട്ട് ഉയർത്തിയത്. ഖത്തർ ലോകകപ്പ് ആരംഭിക്കാൻ 48 മണിക്കൂർ മാത്രം ബാക്കി ആയപ്പോഴാണ് നാട്ടകം സിമന്റ് കവലയിലെ ഫുട്ബോൾ ആവേശം ആകാശം മുട്ടിയത്.
എം.സി റോഡിൽ നാട്ടകം സിമന്റ് കവല ജംഗ്ഷനിലാണ് റോഡിന്റെ ഒരു വശത്ത് മുപ്പതടി ഉയരത്തിൽ നെയ്മർ തല ഉയർത്തി നിൽക്കുന്നത്. ആദ്യം പ്രദേശത്ത് അർജന്റീന ആരാധകർ മെസിയുടെ ഒരു ഫ്ളക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. ഇതോടെയാണ് ബ്രസീൽ ആരാധകർക്ക് ആവേശം ഉയർന്നത്. തുടർന്നാണ് ഇവർ ഇവിടെ കവുങ്ങിൽ നെയ്മറുടെ കട്ടൗട്ട് ഉയർത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുപ്പത് അടി ഉയരമുള്ള കവുങ്ങിൽ കെട്ടി ഉയർത്തിയാണ് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്. കോട്ടയം – ചങ്ങനാശേരി റൂട്ടിൽ യാത്ര ചെയ്യുന്നവർക്കെല്ലാം രസമുള്ള കാഴ്ചയായി സിമന്റ് കവലയിലെ ബ്രസീൽ ആരാധകരുടെ ആവേശം. ലോകകപ്പിൽ ബ്രസീൽ കപ്പെടുക്കുമെന്നും, നെയ്മറും സംഘവും ആറാം ലോകകപ്പ് നേടുമെന്നുമാണ് ഇവർ ഉറച്ചു വിശ്വസിക്കുന്നത്.