കോട്ടയം നാട്ടകം കോളേജിലെ വിദ്യാർത്ഥിയെ കോളേജിനു സമീപത്തെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ്

നാട്ടകത്തു നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
സമയം – രാത്രി 11.15

കോട്ടയം: നാട്ടകം ഗവ.കോളേജിനു സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ നാട്ടകം കോളേജ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി നാട്ടകം ഗവ.കോളേജിലെ മൂന്നാം വർഷ ബി.എ വിദ്യാർത്ഥിയുമായ ആകാശ് വിനോദിനെ(20)യാണ് കോളേജിനു സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

Advertisements

ഭക്ഷണം കഴിച്ച ശേഷം കിടക്കാനെത്തിയ വിദ്യാർത്ഥികളാണ് ആകാശിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ആകാശ് തൂങ്ങിയത്. തുടർന്നു, വിദ്യാർത്ഥികൾ ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ സ്വകാര്യ ഹോസ്റ്റലിന്റെ കെയർ ടേക്കറിന്റെ വാഹനത്തിൽ ആകാശിനെയുമായി സഹപാഠികൾ ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്കു എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മരണ കാരണം എന്താണെന്നു വ്യക്തതയില്ല. മരണ കാരണം എന്താണ് എന്ന് ഇനിയും വ്യക്തമായിട്ടില്ല. ചിങ്ങവനം പൊലീസ് സംഭവം അറിഞ്ഞ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.