കോട്ടയം നാട്ടകം കാക്കൂരിൽ റെയിൽവേ ട്രാക്കിൽ പെയിന്റിംങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ച നിലയിൽ കണ്ടെത്തിയത് പൂവൻതുരുത്ത് സ്വദേശിയെ

കാക്കൂരിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

ചിങ്ങവനം: കോട്ടയം നാട്ടകം കാക്കൂർ മുത്തന്മാലി ഭാഗത്ത് ട്രെയിൻ തട്ടി പെയിന്റിംങ് തൊഴിലാളി മരിച്ചു. പനച്ചിക്കാട് പൂവൻതുരുത്തിൽ ഗവ.എൽ.പിസ്‌കൂളിനു സമീപം മൂലപ്പറമ്പിൽ എം.എസ് സുരേഷ് (50)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ നാട്ടകം കാക്കൂർ മുത്തൻമാലി ഭാഗത്തെ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ട്രെയിൻ തട്ടി ഒരാൾ മരിച്ചു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം ചിങ്ങവനം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു, മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിൽ വഴക്കിട്ട ശേഷം ഇദ്ദേഹം വീട് വിട്ടിറങ്ങിയതാണെന്നു ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.

Hot Topics

Related Articles