തിരുവനന്തപുരം : നവകേരള സദസ്സില്‍ ഇതുവരെ പരിഹരിച്ചത് 46,701 പരാതികളെന്ന് വിവരാവകാശ രേഖ. മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി. മുര്‍ഷിദ് നല്കിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. ആകെ ലഭിച്ച പരാതികള്‍: 6,33,044. പരിഹരിക്കാനുള്ളത്: 4,88,586 പരാതികള്‍. നവകേരള സദസ്സിന്റെ പോര്‍ട്ടലിലെ കണക്ക് പ്രകാരം പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് പരാതികള്‍ പരിഹരിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്.
ജില്ല, ആകെ പരാതികള്‍, പരിഹരിച്ചത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലപ്പുഴ- 52,640 – 906
എറണാകുളം – 44,664 2 – 453
ഇടുക്കി -41,776 -1,545
കണ്ണൂര്‍ -28,805 – 11,079
കാസര്‍കോട് -14,709 – 8,053
കൊല്ലം -50,447 – 852
കോട്ടയം -43,269 – 968
കോഴിക്കോട് -47,973 -3,605
മലപ്പുറം -81,447 -3,978
പാലക്കാട്-62,426 -4,040
പത്തനംതിട്ട-23,580 -284
തിരുവനന്തപുരം- 65,334 -478
തൃശൂര്‍-55,575 -5,934
വയനാട്- 20,399 – 2,526