നവകേരള സദസിൽപരാതി നൽകിയവർ ഇളിഭ്യരായി : സർക്കാർ തിരിഞ്ഞു നോക്കിയില്ല : എം എൽ എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കണ്ണംകുളം കണിയാംമല റോഡ് ഉദ്ഘാടനം ഇന്ന് ജനുവരി 14 ചൊവ്വ വൈകുന്നേരം 5 ന്

ചാന്നാനിക്കാട്: നവീകരിച്ച കണ്ണംകുളം – കണിയാംമല റോഡിന്റെ ഉദ്ഘാടനം ഇന്ന് ജനുവരി 14 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവ്വഹിക്കും . പനച്ചിക്കാട് പഞ്ചായത്ത് ഭരണ സമിതി തിരുവഞ്ചൂർ രാധാകൃഷ്ണനു നൽകിയ നിവേദനത്തെ തുടർന്ന് ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചത് . പൂവൻതുരുത്ത് , ചാന്നാനിക്കാട് , കൊല്ലാട് എന്നീ മൂന്നു കരകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുവാൻ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ ഉപയോഗിക്കുന്നതുമായ പ്രധാന സഞ്ചാര മാർഗമായ ഈ റോഡിനു ഒരു കിലോമീറ്റർ നീളമുണ്ട് . എം എൽ എ യെയും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെയും കണിയാംമല കവലയിൽ നിന്നും വാദ്യമേളങ്ങളുടെയും കരിമരുന്ന് കലാപ്രകടനങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും . കണ്ണംകുളം കവലയിൽ ചേരുന്ന സ്വീകരണ സമ്മേളനത്തിൽ എംഎൽഎ യെ അനുമോദിക്കുന്നതും ജനപ്രതിനിധികളും മറ്റ് സാമൂഹ്യ പ്രവർത്തകരും പ്രസംഗിക്കുന്നതുമാണ്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.