നവകേരള സദസ്സ്; മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പൊലീസുകാര്‍ക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി: തീരുമാനത്തിനെതിരെ യുഡിഎഫ് രംഗത്ത് 

തിരുവനന്തപുരം :  നവകേരള സദസ് പരിപാടികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി. പാരിതോഷികം നല്‍കേണ്ടവരുടെ പട്ടിക അയക്കാന്‍ എഡിജിപി നിര്‍ദേശം നല്‍കി. സിപിഒ മുതല്‍ ഐജിപി വരെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായും ക്രമസമാധാന വിഭാഗ ചുമതലയുള്ള അഡീഷണല്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. മികച്ച സേവനം കാഴ്ച്ചവെച്ച എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ട മേലധികാരികള്‍ ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഏതെങ്കിലും പൊലീസുകാര്‍ക്ക് പാരിതോഷികം നല്‍കേണ്ടതുണ്ടെങ്കില്‍ അതിലേക്കുള്ള ശുപാര്‍ശകള്‍ ഉടന്‍ അയക്കേണ്ടതാണെന്നും സന്ദേശത്തില്‍ നിര്‍ദേശിക്കുന്നു. 

Advertisements

ഇതിനിടെ , നവകേരള സദസില്‍ മികച്ച സുരക്ഷ പ്രവര്‍ത്തനം നടത്തിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വ്വീസ് എൻട്രി നല്‍കാനുള്ള തീരുമാനത്തിനെതിരെ യുഡിഎഫ് രംഗത്ത്. മര്‍ദന വീരന്മാര്‍ക്കാണ് ഗുസ് സര്‍വ്വീസ് എൻട്രി നല്‍കുന്നതെന്ന് എംഎം ഹസൻ പരിഹസിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധങ്ങളെ അടിച്ചൊതുക്കിയ പൊലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുമ്ബോഴാണ് പ്രകടനം വിലയിരുത്തി പാരിതോഷികം നല്‍കാനുള്ള തീരുമാനം. കരിങ്കൊടി പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎംകാര്‍ക്കൊപ്പം പൊലീസും, മുഖ്യമന്ത്രിയുടെ ഗണ്‍മാനും, എസ്കോര്‍ട്ട് സ്റ്റാഫും പ്രോട്ടോക്കാള്‍ ലംഘിച്ച്‌ തല്ലിചതിച്ചിരുന്നു. ഇതിനെതിരെ രംഗത്തുവന്ന പ്രതിപക്ഷത്തിനു പിന്നാലെ കോടതി കയറേണ്ടി വന്ന പൊലീസ് നടപടിക്കാണിപ്പോള്‍ നവകേരള സമ്മാനം നല്‍കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.