നവകേരള നിർമ്മിതി ജന സദസ്സ് – കുറിച്ചി ഗ്രാമ പഞ്ചായത്ത് തല സംഘാടക സമിതിയായി 

ചങ്ങനാശ്ശേരി : നവകേരള നിർമ്മിതി സദസ്സ് കുറിച്ചി ഗ്രാമ പഞ്ചായത്ത് തല സംഘാടക സമിതി യോഗം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

Advertisements

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജാത സുശീലൻ അധ്യക്ഷയായി. വില്ലേജ് ഓഫീസർ ബാസ്റ്റിൻ സ്വാഗതം ആശംസിച്ചു. ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ കെ ഡി സുഗതൻ , ആസൂത്രണ സമിതി അംഗം ഡോ. മാത്യു കൃര്യൻ, വൈസ് പ്രസിഡന്റ് കെ ആർ ഷാജി,  സ്റ്റാൻഡിംഗ് കമ്മറ്റിയംഗങ്ങളായ പ്രീതാകുമാരി , കൊച്ചുറാണി ജോസഫ് , അഭിജിത്ത് മോഹനൻ , ബ്ലോക്ക് ഡിവിഷൻ മെമ്പർ ഷീലമ്മ ജോസഫ് , പഞ്ചായത്ത് അസി. സെക്രട്ടറി സുധീർ , ചിങ്ങവനം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിപിൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഘാടക സമിതി ചെയർമാനായി കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജത സുശീലനും , കൺവീനറായി വില്ലേജ് ഓഫീസർ ബാസ്റ്റിനും അടങ്ങുന്ന 501 അംഗ ജനറൽ കമ്മറ്റിയേയും, 201 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും തെരെഞ്ഞെടുത്തു.

Hot Topics

Related Articles