അതിരമ്പുഴ : ഗ്രാമപഞ്ചായത്തിലെ ഒട്ടേറെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാനും , മറ്റ് വികസ പ്രവർത്തനങ്ങൾക്കും പണമില്ലാത്ത സാഹചര്യത്തിൽ നവകേരള സദസ്സിന് ജനങ്ങളുടെ നികുതിപ്പണം 50,000 രൂപ ചെലവഴിക്കാൻ പാടില്ലെന്ന് യു.ഡി.എഫ് ഭരണസമിതി കമ്മിറ്റിതീരുമാനം പാസ്സാക്കി. തദ്ദേശ വകുപ്പ് ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കമ്മിറ്റി വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യു.ഡി എഫ് അംഗങ്ങളായ ഹരി പ്രകാശ്, ജോസ് അമ്പലക്കുളം, ഫസീന സുധീർ , ജെയിംസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements