കോട്ടയം : ബാങ്ക്കളിൽ ഒഴിവുള്ള മുഴുവൻ തസ്തികളിലേക്കും നിയമനം നടത്തണമെന്നും, അൻപത് വയസ്സ് കഴിഞ്ഞ ജീവനക്കാരുടെയും, ഓഫീസർമാരുടെയും പ്രവർത്തനക്ഷമത അളന്ന് ജീവനക്കാരെ ഒഴിവാക്കാനായി കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നും, താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും, തൊഴിൽ ചൂഷണം അവസാനിപ്പിക്കണമെന്നും ബി.ഇ.എഫ്.ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ബി.ഇ.എഫ്.ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം എംപ്ലോയീസ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് വി.പി. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. കെ. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുഹമ്മദ് നിയാസ് സ്വാഗതവും, രാഹുൽ എസ് നായർ നന്ദിയും പറഞ്ഞു. എ.കെ.ബി. ആർ. എഫ് ന് വേണ്ടി കെ. ശശിചന്ദ്രൻ, നിതീഷ് പി. എസ്, ഉമേഷ് സി.പി. തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഏരിയ സെക്രട്ടറി നാസർ മുഹമ്മദ് ഏരിയ പ്രവർന റിപ്പോർട്ടിംഗ് നടത്തി. അടുത്ത രണ്ട് കൊല്ലത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു -പ്രസിഡന്റ് : ജോഫി.പി. ജോസ്വൈസ് പ്രസിഡൻ് മാർ : ജിതിൻ ജോർജ്, ഉമേഷ് സി.പി. സെക്രട്ടറി : രാഹുൽ എസ് നായർ . ജോ. സെക്രട്ടറിമാർ: മനു.കെ.വിജയൻ , ഷിജൊ സബാസ്റ്റ്യനേയും തെരഞ്ഞെടുത്തു, എട്ടംഗ കമ്മിറ്റിയേയും തെരഞ്ഞടുത്തു.