നവരാത്രി മഹോത്സവം അവസാന ദിവസങ്ങളിലേയ്ക്ക്; പൂജവയ്പ്പ് ഒക്ടോബർ 22 ഞായറാഴ്ച വൈകിട്ട് ആറരയ്ക്ക്; ദുർഗാഷ്ടമി, മഹാനവമി , വിജയദശമി ദിനത്തിലെ ചടങ്ങുകൾ ഇങ്ങനെ; വിശദമായ വിവരം അറിയാം

കോട്ടയം: നവരാത്രി മഹോത്സവത്തിന്റെ ആഘോഷചടങ്ങുകൾ അവസാന ദിവസത്തിലേയ്ക്ക് കടക്കുകയാണ്. വിശ്വാസികൾ വൃതശുദ്ധിയോടെ സരസ്വതി ദേവിയെ വണങ്ങിയ ദിവസങ്ങളാണ് കടന്നു പോയത്. ഒൻപത് ദിവസത്തെ പ്രാർത്ഥനകളും വൃതവും അനുഷ്ഠിച്ച ശേഷം വിദ്യാർത്ഥികൾ സരസ്വതി കടാക്ഷത്തിനായി കാത്തിരിക്കുകയാണ്. ഒക്ടോബർ 22 ഞായറാഴ്ചയാണ് ദുർഗാഷ്ടമി. ദുർഗാഷ്ടമി ദിവസമാണ് പാഠപുസ്തകങ്ങൾ എല്ലാം പൂജ വച്ച് വിദ്യാർത്ഥികൾ സരസ്വതി ദേവിയുടെ അനുഗ്രഹം തേടുന്നത്. ദുർഗാഷ്ടമി ദിവസം വൈകിട്ട് ആറരയ്ക്കാണ് പൂജ വയ്ക്കുന്നതിനുള്ള മുഹൂർത്തമായി പനച്ചിക്കാട് സരസ്വതിക്ഷേത്രത്തിൽ നിന്നും അറിയിച്ചിരിക്കുന്നത്. പാഠപുസ്തകവും വിശിഷ്ട ഗ്രന്ഥങ്ങളും അടക്കമുള്ള ഇത്തരത്തിൽ പൂജവയ്ക്കും. മഹാനവമി ദിവസമായ ഒക്ടോബർ 23 തിങ്കളാഴ്ച ഈ പാഠപുസ്തകവും വിശിഷ്ട ഗ്രന്ഥങ്ങളും അടക്കമുള്ളവയ്്ക്കു മുന്നിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. വിജയദശമി ദിവസമായ ഒകടോബർ 24 ചൊവ്വാഴ്ച പുലർച്ചെ നാലു മണി മുതൽ തന്നെ വിദ്യാരംഭത്തിനും, പൂജയെടുപ്പിനും സമയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങളിൽ അടക്കം സമയം ക്രമീകരിച്ചിരിക്കുന്നത്. ഇത്തരത്തിലാണ് ഈ വർഷത്തെ നവരാത്രി ആഘോഷത്തിന്റെ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.

Advertisements

Hot Topics

Related Articles