പി പി ദിവ്യ കൂടുതൽ കുരുക്കിലേക്ക്; യാത്രയയപ്പ് യോഗത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യ തന്നെയെന്ന് ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തൽ

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പ്രതി പി പി ദിവ്യ കൂടുതൽ കുരുക്കിൽ. നവീൻ ബാബുവിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി പി ദിവ്യയാണെന്ന് കണ്ടെത്തല്‍. ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 

Advertisements

പ്രാദേശിക ചാനലില്‍ നിന്ന് ദിവ്യ യാത്രയയപ്പിന്‍റെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും മൊഴിയുണ്ട്. പല മാധ്യമങ്ങള്‍ക്കും ദൃശ്യങ്ങള്‍ നല്‍കിയത് ദിവ്യയാണെന്നും വ്യക്തമായി. ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കണ്ണൂർ ചെങ്ങളായിയിൽ പെട്രോൾ പമ്പിനുള്ള എൻഒസി അനുവദിക്കുന്നതിൽ നവീൻ ബാബു ബോധപൂർവ്വം ഫയൽ വൈകിപ്പിച്ചെന്ന ആരോപണത്തിൽ ഒരു തെളിവും മൊഴികളും ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നവീൻ ബാബു കോഴ വാങ്ങി എന്നതിനും തെളിവ് ഇല്ലെന്നാണ് വിവരം. 

റോഡിൽ വളവ് ഉണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിഎം ടൗൺ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോർട്ട് തേടുക ആയിരുന്നു. ഭാവിയിൽ വീതി കൂട്ടും എന്ന അടിസ്ഥാനത്തിൽ പ്ലാനിങ് വിഭാഗം അനുകൂലിച്ചു. എഡിഎം നിയമ പരിധിക്കുള്ളിൽ നിന്നാണ് ഇടപെട്ടത് എന്നാണ് മൊഴികൾ. കൈക്കൂലി ആരോപണം ഉന്നയിച്ച പി പി ദിവ്യ സംഭവത്തില്‍ ഇതുവരെ മൊഴി കൊടുത്തിട്ടുമില്ല. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.