പാമ്പാടി: നവീന ആശയങ്ങളിലൂടെ ലോകത്തിൽ മാറ്റങ്ങൾ വരുത്തുവാൻ യുവതലമുറ പരിശ്രമിക്കണമെന്ന് പത്മശ്രീ ജേതാവും പ്ലാസ്മാ ഫിസിക്സ് ശാസ്ത്രജ്ഞനുമായ പ്രൊഫ. ഡോ. പി. ഐ. ജോൺ അഭിപ്രായപ്പെട്ടു. കെ ജി കോളേജിൽ ആറാമത് കുറിയാക്കോസ് മാർ ഗ്രീഗോറിയോസ് സ്മാരക പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ രാജ്യങ്ങളുടെ കുത്തകയായിരുന്ന നവീന ആശയമേഖലയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഈ അവസരം വിദ്യാർത്ഥി സമൂഹം പ്രയോജനപ്പെടുത്തണം അദ്ദേഹം പറഞ്ഞു. കോളജ് മാനേജർ ഡോ യൂഹാനോൻ മാർ ദീയസ്കോറോസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. റെന്നി പി വർഗീസ്, കൺവീനർ ഡോ വിപിൻ കെ വറുഗീസ്, ജുബിന മേരി മാത്യു, ആശാ ബാബു എന്നിവർ പ്രസംഗിച്ചു.