പത്തനംതിട്ട: പത്തനംതിട്ട എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് പ്രതിഷേധ പ്രകടനം നടത്തി. ദിവ്യയുടെ ആരോപണത്തിന് റവന്യൂ മന്ത്രി കെ രാജൻ നൽകിയ മറുപടിയും, സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനന്റെ പ്രസ്താവനയും ആത്മാർത്ഥമുള്ളതാണെങ്കിൽ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മറ്റിനടത്തിയ പ്രതിഷേധ സമ്മേളനം ഉത്‌ഘാടനം ചെയ്തുകൊണ്ട് മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡണ്ട് ടി എം ഹമീദ് ആവശ്യപ്പെട്ടു. മുൻസിപ്പൽ പ്രസിഡണ്ട് കെ എം രാജ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ ഹൻസലാഹ് മുഹമ്മദ് ,മുൻസിപ്പൽ സെക്രട്ടറി എം സിറാജ്, ജില്ലാ, മണ്ഡലം നേതാക്കളായ എൻ എ നൈസാം, അബ്ദുൽ കരീം തെക്കേത്ത്,എം എച്ച് ഷാജി, കെ പി നൗഷാദ്, എൻ കെ മുഹമ്മദ്, തൗഫീഖ് എം, യൂസഫ് പിച്ചയ്യത്ത്, അക്ബർ, നജീബ് പുതുവീട്, ഹസൻകുട്ടി എന്നിവർ പ്രസംഗിച്ചു.