തലവടി: ആലപ്പുഴ നെഹ്റു ട്രോഫി ജലോത്സവത്തിൽ കന്നി അങ്കത്തിനായി തലവടി ചുണ്ടൻ പുന്നമട കായലിൽ പരിശീലനം ആരംഭിച്ചു.2023 പുതുവത്സരദിനത്തിൽ നീരണിഞ്ഞ തലവടി ചുണ്ടൻ വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച സ്വീകരണത്തിന് ശേഷം തിരികെ താത്ക്കാലിക മാലിപ്പുരയിൽ കഴിഞ്ഞ 6 മാസമായി സുഖചികിത്സയിലായിരുന്നു.
റവ.ഏബ്രഹാം തോമസ്, ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന എന്നിവർ രക്ഷാധികാരികളും കെ.ആർ.ഗോപകുമാർ (പ്രസിഡൻ്റ്) ,അരുൺ പുന്നശ്ശേരി, പി.ഡി രമേശ് കുമാർ (വൈസ് പ്രസിഡൻ്റ്സ്) , ജോജി ജെ വയലപ്പള്ളി (സെക്രട്ടറി) , ബിനോയി തോമസ് (ജോ. സെക്രട്ടറി), ഏബ്രഹാം പീറ്റർ പാലത്തിങ്കൽ (ട്രഷറാർ),ഷിക്കു അമ്പ്രയിൽ, ജോമോൻ ചക്കാലയിൽ (ടീം കോർഡിനേറ്റേഴ്സ് ) അജിത്ത് പിഷാരത്ത്, ഡോ.ജോൺസൺ വി. ഇടിക്കുള (മീഡിയ കോർഡിനേറ്റർ)ഷിനു എസ് പിള്ള, ബിജു കുര്യൻ, സിറിൾ സി.സഖറിയ (മാർക്കറ്റിംങ്ങ് കോർഡിനേറ്റേഴ്സ് ) എന്നിവരടങ്ങിയ 30 അംഗ കമ്മിറ്റിയാണ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ, തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നത്.
റിക്സൺ എടത്തിലിൻ്റെ ക്യാപ്റ്റൻസിയിൽ തലവടി ടൗൺ ബോട്ട് ക്ലബ് കന്നി അങ്കത്തിൽ തന്നെ ട്രോഫി നേടാനാകുമെന്ന വലിയ പ്രതീക്ഷയിൽ ആണ് തലവടി ഗ്രാമം.2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും തലവടിയിൽ എത്തിച്ചത്.കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് നടന്നു.നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിങ്ങ് പോയിൻ്റിൽ ഡോ.വർഗ്ഗീസ് മാത്യംവിൻ്റെ പുരയിടത്തിൽ താത്കാലികമായി ഉള്ള മാലിപ്പുരയിൽ വെച്ചാണ് തലവടി ചുണ്ടൻ വളളം നിർമ്മിച്ചത്.127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉൾതാഴ്ചയും ഉള്ളതാണ്. 83 തുഴച്ചിൽക്കാരും 5 പങ്കായകാരും, 9 നിലക്കാരും ഉൾപ്പെടെ 97 പേർക്ക് കയറുവാൻ സാധിക്കും.