കോട്ടയം : പ്രൈവറ്റ് ബസ്സിന്റെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര കോട്ടപ്പുറം കടയിക്കുളം കോളനിയിൽ സിൽവയ്യൻ മകൻ രഞ്ജിത്ത് (28) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ എം.സി റോഡിൽ നാട്ടകം ബുക്കാനാ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന പ്രൈവറ്റ് ബസ്സിന്റെ ഉൾവശത്ത് സ്പെയർ ആയി സൂക്ഷിച്ചിരുന്ന രണ്ട് ബാറ്ററികളാണ് മോഷ്ടിച്ചു കൊണ്ടുപോയത്.
പരാതിയെ തുടര്ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, കോട്ടയം ജില്ലയിലെ കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. ചിങ്ങവനം സ്റ്റേഷൻ എസ്. എച്ച്. ഓ ജിജു ടി. ആർ, എസ്.ഐ അനീഷ് കുമാർ എം,സി.പി.ഓ മാരായ സതീഷ് എസ്, സലമോൻ,മണികണ്ഠൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.