കൊച്ചി: പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴലിന് ഭക്തജനങ്ങളുടെ വന്‍തിരക്ക്. നയന്‍താര, ശ്വേതാ മേനോന്‍, പാര്‍വ്വതി തുടങ്ങിയവരും മകം തൊഴലിനെത്തിയിരുന്നു. സര്‍വാഭരണ വിഭൂഷിതയായി വരദാഭയ മുദ്രകളോടെ ദേവി വില്വമംഗലം സ്വാമിയാര്‍ക്ക് വിശ്വരൂപദര്‍ശനം നല്‍കിയന്നൊണ് ചോറ്റാനിക്കര മകം തൊഴലിന് പിന്നിലെ ഐതീഹ്യം. കുംഭമാസത്തിലെ രോഹിണി നാളില്‍ കൊടിയേറി ഉത്രം ആറാട്ടായി നടക്കുന്ന ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴല്‍. മിഥുനലഗ്‌നം ഉച്ചയ്ക്ക് രണ്ടിനാണ് മകം തൊഴലിനായി ശ്രീകോവില്‍നട തുറക്കുന്നത്.
തങ്കഗോളകയും തിരുവാഭരണളും ചാര്‍ത്തിയ ദേവിയെ തൊഴാന്‍ കേരളത്തിനകത്തും പുറത്തും നിന്ന് ഭക്തര്‍ ഒഴുകിയെത്തും.കുംഭ മാസത്തിലെ മകം നാളിലാണ് ചോറ്റാനിക്കര മകം. ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും, ക്ഷേത്ര ഉപദേശക സമിതിയും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദേവസ്വത്തിന് പുറമെ, പോലീസ്, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ ക്ഷേത്രത്തിനകത്തും പുറത്തും ഭക്തജനങ്ങള്‍ക്കായി ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ വടക്കേ പൂരപ്പറമ്പിലും പടിഞ്ഞാറേനട പൊതുമരാമത്ത് പാതയിലും പന്തല്‍ ഒരുക്കിയിട്ടുണ്ട്.