നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ വീട്ടുവളപ്പിൽ; വ്യക്തതയ്ക്ക് മൂന്ന് പരിശോധന ഫലങ്ങൾ നിർണായകമെന്ന് ‍ഡോക്ടർമാർ 

തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ മരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരണമെങ്കിൽ മൂന്ന് പരിശോധനാ ഫലങ്ങൾ നിർണായകമെന്ന് ‍ഡോക്ടർമാരുടെ വെളിപ്പെടുത്തൽ. സമാധി സ്ഥലത്ത് വെച്ച് ശ്വാസകോശത്തിൽ ഭസ്മം കടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഭസ്മം ശ്വാസകോശത്തിൽ കടന്നിട്ടുണ്ടെങ്കിൽ അത് ശ്വാസം മുട്ടുന്നതിന് കാരണമായേക്കാം. ഇതിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ശ്വാസകോശത്തിലെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

Advertisements

രണ്ടാമതായി തലയിൽ കരിവാളിച്ച പാടുകൾ കാണുന്നുണ്ടെന്നും ജീർണിച്ച അവസ്ഥ ആയതിനാൽ ഇത് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും ഡോക്ടർമാർ പറയുന്നു. ഇതിൽ വ്യക്തത വരാൻ ഹിസ്‌റ്റോ പത്തൊളജി ഫലം വരണം. അതുപോലെ തന്നെ വിഷാംശം ഉണ്ടോ എന്ന് കണ്ടെത്താൻ ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലവും ലഭിക്കണം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ പരിശോധന ഫലങ്ങളെല്ലാം വന്നെങ്കിൽ മാത്രമേ ​ഗോപൻ സ്വാമിയുടെ മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്നതിൽ വ്യക്തത വരികയുള്ളൂ എന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. മരണസമയം കൃത്യമായി അറിയാനും രാസപരിശോധന ഫലം പുറത്തു വരേണ്ടതുണ്ട്. രാസപരിശോധന ഫലം കിട്ടാൻ ദിവസങ്ങളെടുക്കും. 

ഇന്ന് രാവിലെ ​ഗോപൻ സ്വാമിയുടെ സമാധി തുറന്ന് ​മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം ഇന്ന് നിംസ് ആശുപത്രിയിൽ  സൂക്ഷിക്കും. നാളെ വീട്ടുവളപ്പിലായിരിക്കും സംസ്കാര ചടങ്ങുകൾ. അതേ സമയം മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്ന് ഫോറൻസിക് സംഘം വ്യക്തമാക്കിയിട്ടുണ്ട്.  ഇന്ന് അതിരാവിലെ വൻ പൊലീസ് സന്നാഹം എത്തിയാണ് ​ഗോപൻ സ്വാമിയുടെ സമാധി തുറന്ന് പരിശോധന നടത്തിയത്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.