ഈ നമ്പരുകളിൽ നിന്ന് വിളി വന്നാൽ കാത്തിരിക്കുന്നത് കൊടും ചതി ! നിങ്ങളുടെ ഫോണിൽ ഈ നമ്പർ വന്നാൽ പണി വരുന്നുണ്ട് ; മുന്നറിയിപ്പുമായി എസ്.ബി.ഐ

മുംബൈ : തെരഞ്ഞെടുക്കപ്പെട്ട രണ്ടു നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കരുതെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ മുന്നറിയിപ്പ്. സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ച്‌ വരുന്ന പശ്ചാത്തലത്തിലാണ് ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ജാഗ്രതാനിര്‍ദേശം നല്‍കിയത്.

Advertisements

ഏതൊക്കെയാണ് ആ നമ്പറുകള്‍ എന്ന് കൃത്യമായി അറിയിച്ച്‌ കൊണ്ട് ട്വിറ്ററിലൂടെയാണ് എസ്ബിഐയുടെ മുന്നറിയിപ്പ്. +91-8294710946, +91-7362951973 എന്നി നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ക്ക് പ്രതികരിക്കരുതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഈ നമ്പറുകളില്‍ നിന്ന് ബാങ്ക് ഇടപാടുകാര്‍ക്ക് തട്ടിപ്പ് കോളുകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ബാങ്കിന്റെ മുന്നറിയിപ്പ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെവൈസി അപ്‌ഡേറ്റ്‌സ് എന്ന പേരില്‍ വരുന്ന വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും എസ്ബിഐ അറിയിച്ചു. ഈ നമ്പറുകളില്‍ നിന്ന് വിളിച്ച്‌ ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇത്തരം കോളുകള്‍ എടുക്കുകയോ, ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ഇമെയില്‍ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും എസ്ബിഐ അറിയിച്ചു. [email protected] എന്ന മെയില്‍ വഴി തട്ടിപ്പ് സന്ദേശങ്ങള്‍ സംബന്ധിച്ച്‌ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്നും എസ്ബിഐ വ്യക്തമാക്കി.

Hot Topics

Related Articles