മുണ്ടക്കയം : എൻ സി പി യുടെ പൂഞ്ഞാർ നിയോജക മണ്ഡലം നേതൃത്വയോഗം രാജു കെ ജെ യുടെ അധ്യക്ഷതയിൽ മുണ്ടക്കയം റാണി ഹോട്ടൽ ഓഡിറ്റോറിയത്തിൽ കൂടി. സംസ്ഥാന ജനറൽ സെക്രട്ടറി സുബാഷ് പുഞ്ചകൊട്ടിൽ ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എസ് ഡി സുരേഷ് ബാബു മുഖ്യപ്രസംഗം നടത്തി.
ജില്ലാ പ്രസിഡന്റ് ബെന്നി ബെന്നി മൈലാഡൂർ സംഘടനാ സന്ദേശം നൽകി. മിർഷാഖാൻ മംഗാശ്ശേരി, ബാബു കപ്പക്കാല, ഗ്ലാഡ് സൺജയ്കബ്ബ്,കെ എസ് അനിൽകുമാർ, ജിജിത് മൈലക്കൽ, ജെയ്സൺ കൊല്ലപ്പള്ളി, പയസ് എം ജോൺ,ജോസ് വാട്ടപ്പള്ളി, അജിത് വി ഹർഷൻ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ ഭാരവാഹികളായി അജിത് വി ഹർഷൻ പ്രസിഡന്റ്, അനിമോൻ തൈപ്പറമ്പിൽ -വൈസ് പ്രസിഡന്റ് , ജനറൽ സെക്രട്ടറി-മോനിച്ചൻ ഓ ലിക്കപ്പാറ, സെക്രട്ടറി -അഷ്‌റഫ് അസീസ്, ജില്ലാ കമ്മിറ്റി -തോമസ്കുട്ടി കുളങ്ങര, ട്രഷറർ -രാജു കെ ജെ എന്നിവരെയും തെരഞ്ഞെടുത്തു. വിപുലമായ പ്രവർത്തക യോഗം മാർച്ച് അവസാനവാരം വിളിക്കുന്നതിനും, നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉൽഘാടനം അടിയന്തിരമായി നടത്തുന്നതിനും യോഗം തീരുമാനിച്ചു.