കോട്ടയം: വയനാട് ഉരുൾ പൊട്ടൽ ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി മഹേഷ് ആവശ്യപ്പെട്ടു. ക്വിറ്റിന്ത്യാ സമരത്തിൽ ഗാന്ധിജി പോരാടുക അല്ലെങ്കിൽ മരിക്കുക എന്ന ആശയത്തിന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ പ്രസക്തിയാണ് ഉള്ളതൊന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തു ഗാന്ധി സ്‌ക്വയറിൽ നടന്ന ക്വിറ്റ് ഇന്ത്യ ദിനചാരണത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബഡ്ജറ്റിൽ രാജ്യത്തെ യുവാക്കളോടും കർഷകരോടും തൊഴിലാളികളോടും കടുത്ത വിവേചനം കാണിച്ച കേന്ദ്ര സർക്കാർ നീറ്റ് അടക്കമുള്ള പരീക്ഷ സംബ്രദായത്തെ തകർത്തതായും പറഞ്ഞു. യുവജനതാദൾ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനചാരണം കോട്ടയത്തു ഗാന്ധി സ്ക്വയറിൽ യുവജനതാദൾ ജില്ലാ പ്രസിഡന്റ് എസ് വിപിൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനതാദൾ ജില്ലാ പ്രസിഡന്റ് എം ടി കുര്യൻ,
ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ, ജില്ലാ വൈസ് പ്രസിഡന്റ് മാരായ ഡോ:തോമസ് കാപ്പൻ പ്രമോദ് കുര്യാക്കോസ്,ജില്ലാ സെക്രട്ടറി സജീവ് കറുകയിൽ, നിയോജകമണ്ഡലം പ്രസിഡന്റ് എ സി രാജേഷ്, യുവജനതാദൾ നേതാക്കളായ വിശാഖ് ചന്ദ്രൻ, അച്ചുകുട്ടൻ, വികാസ്, ജെറിൻ പുതുപ്പള്ളി, അജി അരയശ്ശേരി, അന്സ് വർഗീസ്, അശ്വിൻ, വിഷ്ണു,ലക്ഷ്മി അച്ചു, സാജൻ കോട്ടയം, റോയ് മുട്ടം എന്നിവർ പ്രസംഗിച്ചു.