വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻസിപി വെള്ളൂർ മണ്ഡലം കമ്മിറ്റി പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തി 

വെള്ളൂർ:പിറവം റോഡ് റയിൽവേ സ്റ്റേഷനിലെ അടച്ചിട്ടിരിക്കുന്ന ഫുട്പാ ത്ത് അറ്റകുറ്റപണി നടത്തി സഞ്ചാരയോഗ്യമാക്കി തുറന്നുകൊടുക,പിറവം റോഡ് റയിൽവേ സ്റ്റേഷനിൽ എല്ലാ എക്സ്പ്രസ് ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു എൻ സി പി വെള്ളൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. റയ്ൽവേ സ്റ്റേഷനുമുമ്പിൽ നടന്ന ധർണാ സമരം എൻ സി പി സംസ്ഥാന സെക്രട്ടറി 

Advertisements

ടി.വി.ബേബി  ഉദ്ഘാടനം ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിജയകരമായി പ്രവർത്തനം നടന്നുവരുന്ന കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡിന് പിന്നാലെ  റബ്ബർ പാർക്ക് കൂടി യാഥാർഥ്യമാകുന്നതോടെ വൈക്കത്തെ ജോബ് ഹബ്ബായി വെള്ളൂർ മാറുമെന്നും വ്യാവസായിക പ്രാധാന്യമേറുന്ന വെള്ളൂരിന്റെ വികസനത്തിനായി കൂടുതൽ ട്രയിനുകൾ വെള്ളൂരിൽ നിർത്തേണ്ട അനിവാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ടി.വി.ബേബി അഭിപ്രായപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് മോഹൻചെറുകര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.ജോമി ചെറിയാൻ,പി. അമ്മിണികുട്ടൻ, മിൽട്ടൻഎടശേരി,റഷീദ് കോട്ടപ്പള്ളി,നവീൻ ചന്ദ്രൻ, ജെ.എം. ഡേവിഡ്, എ.എസ്. ബഹുലയൻ, വി.ടി. സജീവ്, ടി.കെ. സാജൻ,കെ.കെ. അമൽ,ജെയ്സൺ പള്ളിച്ചിറ, ബിബിൻബാബു,വി.കെ. രാജൻ,ഷിബു ഡി. അറക്കൽ,എം.ആർ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles