കോട്ടയം.പി എസ് സി പോലെയുള്ള ഒരു ഭരണഘടന സ്ഥാപനത്തെ അഴിമതിക്കുള്ള അവസരമായി ചിലർ ഉപയോഗപ്പെടുത്തിയത് തികഞ്ഞ നെറികേടാണ്. പി എസ് സി മെമ്പർ നിയമനത്തിനു രാഷ്ട്രീയ പാർട്ടികൾ കോഴവാങ്ങി എന്ന വാർത്ത കേരളത്തിനു തന്നെ അപമാനമാണന്നും അത് തിരുത്തുവാൻ തയ്യാറാകണമെന്ന് എൻ സി പി സംസ്ഥാന പ്രസിഡൻ്റ് എൻ എ മുഹമ്മദ് കുട്ടി ആവശ്യപെ
ട്ടു. ജൂലൈ 23ന് പി എസ് സി ആസ്ഥാനത്തേക്ക് നടത്തപ്പെടുന്ന പ്രതിഷേധ മാർച്ചും ധർണയും വിജയിപ്പിക്കുന്നതിനായി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം.
കൂടാതെ പാർട്ടിയെ ശക്തിപ്പെടുത്തുവാൻ വാർഡ് തല പ്രവർത്തനങ്ങളെ ഏകോപ്പിക്കുവാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനവും ചെയ്തു. കഴിഞ്ഞ 35 വർഷം മുൻപ് വൈക്കം ചെമ്മനത്തുകര ഐ എച്ച് ഡി പി പട്ടികവർഗ പുനരധിവാസ മേഘലയിലെ 35 ആദിവാസി കുടുംബങ്ങൾക്ക് നൽകിയ കിടപ്പാട ഭൂമിക്ക് നാളിതുവരെ മാറി മാറി വന്നിരുന്ന സർക്കാരുകളുടെ പട്ടയ നിഷേധത്തെ ശക്തമായി അപലപിക്കുകയും തുടർന്നുള്ള സമരപരിപാടികൾക്ക് പൂർണ പിൻതുണ പ്രഖ്യാപിക്കുകയും ചെയ്തു. ജില്ലാ പ്രസിഡൻറ് സി എം ജലീലിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടി കെ.കെ. ഷംസുദീൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ രാജേഷ് നട്ടാശേരി, സാബു മത്തായി, എൻ എം സി സംസ്ഥാന പ്രസിഡൻറ് അഡ്വ വി എസ് കവിത, സംസ്ഥാന ജനറൽ സെക്രട്ടറി നൂർജഹാൻ, എൻ വൈ സി സംസ്ഥാന പ്രസിഡൻ്റ് ഗഫൂർ കോട്ടയ്ക്കൽ സംസ്സ്ഥാന കോർഡിനേറ്റർ ഷാജി തെങ്ങുംപള്ളി, ജില്ലാ ജനറൽ സെക്രട്ടറി ഷാജി ജോസഫ് ചൂരക്കാട്ട്, എൻ എം സി ജില്ലാ പ്രസിഡൻ്റ് സുബിതാ സുധൻ, ജില്ലാ സെക്രട്ടറി കെ പി സജീവൻ, ജില്ലാ ട്രഷറർ സിൽവിമോൾ പൈനാട്ടിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ജില്ലാ കമ്മിറ്റി പുന:സംഘടനയിൽ .രാജൂ ജേക്കബ്ബ് പളളിക്കുന്നേലിനെ എൻ സി പി കോട്ടയം ജില്ലാ പ്രസിഡൻറായി സംസ്ഥാന പ്രസിഡൻറ് എൻ എ. മുഹമ്മദ് കുട്ടി നിയമിച്ചു.