നീലംപേരൂർ : എൻ സി പി (എസ്) നീലംപേരൂർ മുൻ മണ്ഡലം പ്രസിഡന്റും എസ് എൻ ഡി പി മുൻ സെക്രട്ടറിയുമായ കെ വി സാബുവിന്റെ ആക സ്മിക നിര്യാണത്തിൽ അനുശോചിച്ചു. എൻ സി പി( എസ് )സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പികെ ആനന്ദക്കുട്ടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എൻ സി പി (എസ് ) സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. നീലംപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ തങ്കച്ചൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം വിശ്വനാഥ പിള്ള, സിപിഎം ഏരിയ കമ്മിറ്റി അംഗം എ റ്റി ചന്ദ്രൻ, സി പി ഐ മണ്ഡലം കമ്മിറ്റി അംഗം വി പി ജയൻ,ബി ജെ പി ജില്ലാ കമ്മിറ്റി അംഗം ജി വിനോദ്,കുറിച്ചി മുൻ പഞ്ചായത്ത് പ്രസിഡന്റ് എം എസ് സോമൻ, എസ് എൻ ഡി പി വൈസ് പ്രസിഡന്റ് ബിജു മോൻ,എൻ സി പി എസ് ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡന്റ് കെ എസ് സോമനാഥ്, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സരിത സന്തോഷ്, എസ് എൻ ഡി പി മുൻ പ്രസിഡന്റ് ഹരിദാസ് കെ ഈഴബാക്കൽ, വാർഡ് മെമ്പർമാരായ കെ ആർ രാജപ്പൻ, ലളിതമ്മ വിജയകുമാർ,സി ഡി എസ് ചെയർപേഴ്സൺ രാജി ഷാജി, സി പി ഐ നേതാവ് കെ ആർ സാബു രാജ് തുടങ്ങിയവർ പ്രസംഗിച്ചു.


