എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച്‌ തോമസ് കെ തോമസ് : പ്രഖ്യാപനം നാളെ

തിരുവനന്തപുരം : എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച്‌ തോമസ് കെ തോമസ്. പ്രഖ്യാപനം നാളെ. 14 ജില്ലാ പ്രസിഡന്റുമാരുടെയും പിന്തുണ തോമസ് കെ തോമസിന് ലഭിച്ചു.

Advertisements

പിന്തുണ അറിയിച്ചുള്ള കത്ത്, ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര ആവാദിന് നല്‍കി. പ്രഖ്യാപനം ഇന്നുണ്ടാകില്ല. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറായിരിക്കും പ്രഖ്യാപനം നടത്തുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രധാന നേതാക്കളെ കണ്ടുവെന്നും അവര്‍ക്കുള്ളത് പറയാനുള്ളത് കേട്ടുവെന്നും ജിതേന്ദ്ര അവാദ് പ്രതികരിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം പിന്നീടായിരിക്കുമെന്നും കേരള ഘടകത്തിന്റെ വികാരം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ.തോമസ് എംഎല്‍എയുടെ പേര് നേരത്തെ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ഇ-മെയില്‍ മുഖേനെ ആവശ്യം അറിയിക്കുകയും ചെയ്തു. ആവശ്യപ്പെട്ടാല്‍ ചുമതല ഏറ്റെടുക്കാന്‍ തയാറാകുമെന്ന് തോമസ് കെ തോമസ് അന്ന് തന്നെ വ്യക്തമാക്കുകയും ചെയ്തു.

Hot Topics

Related Articles