ഡല്‍ഹി : അജിത് പവാർ വിഭാഗത്തെ യഥാർത്ഥ എൻ.സി.പിയായി അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്കെതിരെ മുതിർന്ന നേതാവ് ശരദ് പവാർ സമർപ്പിച്ച ഹർജിയില്‍ ഇടപെട്ട് സുപ്രീംകോടതി.ശരദ് പവാർ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച ‘എൻ.സി.പി – ശരദ് ചന്ദ്ര പവാർ” എന്ന പാർട്ടി പേര് ഇനിയൊരു ഉത്തരവിടുന്നത് വരെ തുടരാം. അപേക്ഷ ലഭിച്ച് ഒരാഴ്ച്ചയ്ക്കകം കമ്മിഷൻ ശരദ് പവാർ വിഭാഗത്തിന് ചിഹ്നം അനുവദിക്കണം. ഹർജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അടക്കം നോട്ടീസ് അയക്കാനും ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.
2023 ജൂലായിലാണ് അജിത് പവാർ വിഭാഗം ബി.ജെ.പി പക്ഷത്തേക്ക് കൂടുമാറിയത്. മഹാരാഷ്ട്ര സർക്കാരില്‍ ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുകയും ചെയ്തു.