ഏറ്റുമാനൂർ: കേരളാ ജേണലിസ്റ്റ് യൂണിയൻ(കെ ജെ യു) ഏറ്റുമാനൂർ മേഖലാ മുൻ പ്രസിഡന്റും പൊതു പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമായ ഏറ്റുമാനൂർ ശിവപ്രസാദിനെ അനുസ്മരിച്ചു. കെ.ജെ.യു സംസ്ഥാന ജന. സെക്രറി കെ സി സ്മിജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ ജി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി ജില്ലാ ജന. സെക്രട്ടറി പി ഷൺമുഖൻ, ഇ എൻ ഗോപാലകൃഷ്ണൻ, മാത്യു പാമ്പാടി,ജോയി പി കെ എന്നിവർ പ്രസംഗിച്ചു.
Advertisements